ശര്‍ക്കര പുരട്ടി

by Geethalakshmi 2010-02-10 23:18:10

ശര്‍ക്കര പുരട്ടി


ശര്‍ക്കര പുരട്ടി

വിളഞ്ഞ ഏത്തയ്ക്ക നെടുകെ കീറി
കനത്തില്‍ അരിഞ്ഞ് വെളിച്ചെണ്ണയില്‍
വറുത്തത്‌ -അര കിലോ
ശര്‍ക്കര -കാല്‍ കിലോ
ഏലക്കപൊടിച്ചത് -അര ടീസ്പൂണ്‍
പഞ്ചസാര -1 ടേബിള്‍ സ്പൂണ്‍
അരി വറുത്തു പൊടിച്ചത് -2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കുറച്ചു വെള്ളം ചേര്‍ത്ത് ശര്‍ക്കര ഉരുക്കി നൂല്‍ പരുവമാകുമ്പോള്‍ തീ കുറച്ച് ആറിയ ഉപ്പേരിയിട്ടു ഏലക്ക
അതില്‍ കുടഞ്ഞ്‌ പഞ്ചസാരയും അരി വറുത്തുപൊടിച്ചതും ഒരുപോലെ മീതെ തൂകി ഇളക്കി വാങ്ങി വീണ്ടും
അല്‍പസമയം കൂടി ഇളക്കി ഓരോ കഷണങ്ങളും വെവേറെ ആകത്തക്കവിധത്തില്‍ എടുക്കുക.

Tagged in:

1862
like
0
dislike
0
mail
flag

You must LOGIN to add comments