പാലട

by Geethalakshmi 2010-02-10 23:08:42

പാലട


പാലട

1. മൈദ -500 ഗ്രാം
2. തേങ്ങ -1 എണ്ണം (പിഴിഞ്ഞ് പാലെടുക്കണം.)
3. കോഴിമുട്ട -1
4. ഉപ്പ് -പാകത്തിന്
5. നെയ്യ് -100 ഗ്രാം
6. പഞ്ചസാര -150 ഗ്രാം
7. ഏലക്ക -1 എണ്ണം (പൊടിച്ച് പഞ്ചസാരയില്‍ മിക്സ് ചെയ്യുക.)

പാകം ചെയ്യുന്ന വിധം

മൈദയില്‍ ഉപ്പും തേങ്ങാപ്പാലും വെള്ളവും ചേര്‍ത്ത് അപ്പത്തിനെന്നപോലെ കലക്കിവെയ്ക്കുക.തുടര്‍ന്ന് അപ്പച്ചട്ടിയില്‍ നെയ്യ് പുരട്ടി ഓരോ തവി മാവ് ഒഴിച്ച് ചട്ടി ചുറ്റിച്ച് മദ്ധ്യഭാഗത്തായി കുറേശ്ശെ നെയ്യും പഞ്ചസാരയും തൂകി ഓരോന്നും നാലായി കോണിച്ച് മടക്കിയെടുത്ത് ചൂടോടെ ഉപയോഗിക്കാം.

Tagged in:

1425
like
0
dislike
0
mail
flag

You must LOGIN to add comments