സ്വീറ്റ് ആന്‍ഡ്‌ സേവ് പൂരി

by Geethalakshmi 2010-02-10 23:16:16

സ്വീറ്റ് ആന്‍ഡ്‌ സേവ് പൂരി


ചേരുവകള്‍

1. മൈദ -2 കപ്പ്
2. എണ്ണ -2 ടീസ്പൂണ്‍
3. കടുക് -അര ടീസ്പൂണ്‍
4. കറിവേപ്പില -1 തണ്ട്
5. ഉഴുന്ന് -1 ടീസ്പൂണ്‍
6. പച്ചമുളക് -2
7. തേങ്ങ -1 കപ്പ്
8. പഞ്ചസാര -അര കപ്പ്

പാകം ചെയ്യുന്ന വിധം

മൈദ ഉപ്പും വെള്ളവും ഒഴിച്ച് ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക.ഇത് പൂരിയായി പരത്തി തിളച്ചുക്കൊണ്ടിരിയ്ക്കുന്ന വെള്ളത്തിലിട്ട് വേവിച്ചു കോരിയെടുക്കുക.തേങ്ങയും പഞ്ചസാരയും കൂട്ടിയിളക്കി
വെയ്ക്കുക.ഒരു പാത്രത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് കടുക്,കറിവേപ്പില,ഉഴുന്ന്,പച്ചമുളക് ഇവയിട്ടു മൂപ്പിച്ച് കോരിയെടുക്കുക.പൂരിയില്‍ തേങ്ങയും പഞ്ചസാരയും വെച്ചു മടക്കി പുറത്ത് കടുക് താളിച്ചതു വിതറി ഉപയോഗിക്കുക.

Tagged in:

1364
like
0
dislike
0
mail
flag

You must LOGIN to add comments